Welcome to Secutronix

കർണാടകയിൽ ടെക്നോളജി സ്കൂൾ പദ്ധതി

ഹൈസ്കൂൾ തലത്തിൽ ‘ടെക്നോളജി സ്കൂളുകൾ’ തുടങ്ങുവാൻ പദ്ധതിയുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ. ടെക്നോളജി മേഖലയിൽ രാജ്യത്തു തന്നെ മേൽക്കയ്യുള്ള സംസ്ഥാനം അതിനെ കൂടുതൽ മുന്നോട്ടു കൊണ്ട്പോകാനാവശ്യമായ മാനവ മാനവ വിഭവ ശേഷി വർധിപ്പിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരം സ്കൂളുകൾ സ്ഥാപിക്കുന്നത്.

‘ബിയോണ്ട് ബെംഗളൂരു’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ടെക്നോളജി മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ വരുത്തുവാനും അത് വഴി ബെംഗളൂരുവിൽ ഒതുങ്ങി നിൽക്കുന്ന ടെക് കമ്പനികളെ സംസ്ഥാനത്തെ മറ്റു സിറ്റികളിൽ കൂടി എത്തിക്കുവാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

1960 കാലഘട്ടത്തിൽ ഹുബ്ലിയിൽ ഒരു ടെക്നോളജി സ്കൂൾ ഉണ്ടായിരുന്നെന്നും പിന്നീട് അത് അടച്ചു പൂട്ടിയെന്നും മുഖ്യമന്ത്രി ബൊമ്മെ പറഞ്ഞു. കുട്ടികൾക്ക് ഗ്രാഹ്യശേഷി കൂടുതലായിരിക്കുമെന്നത് കൊണ്ട് തന്നെ ടെക്നിക്കൽ സ്കൂളുകൾ തുറക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടൽ ടിങ്കറിങ് ലാബ് പോലുള്ള പദ്ധതികളും പോളിടെക്‌നിക്‌ കോളേജ് സംവിധാനങ്ങളും നവീകരിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള നൂതന സാങ്കേതിക വിദ്യകളുടെ ഒരു അടിത്തറയെങ്കിലും കിട്ടുന്ന രീതിയിലേക്ക് പരിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ടെക് ലോകത്തെ ഭീമന്മാരെല്ലാം ബെംഗളൂരുവിൽ ഉണ്ടെങ്കിലും കഴിഞ്ഞ കുറച്ചു കാലമായി സംസ്ഥാന സർക്കാരിന്റെ ശ്രമം ഇവരെയെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുവാനും അത് വഴി സംസ്ഥാനത്തിന് കൂടുതൽ ശക്തമായ ഒരു അടിത്തറയുള്ള വികസന പദ്ധതി രൂപീകരിക്കുവാനുമാണ്.

Open chat