Welcome to Secutronix

ഹൈ-ടെക് ക്യാമറകൾ; മുംബൈ റയിൽവേ

നിലവിലുള്ള 2K സി.സി.ടി.വി. ക്യാമറകൾക്ക് പകരം പുതിയ 4K ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി സെൻട്രൽ റെയിൽവേയ്‌സിന്റെ മുംബൈ ഡിവിഷൻ. നിലവിലുള്ള 240 ബ്ലൈൻഡ് സ്പോട്ടുകൾ കവർ ചെയ്യുന്നതിനോടൊപ്പം ഫേസ് റെക്കഗ്നിഷൻ പോലുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ കൂടി ഉൾപ്പെടുത്തിയാണ് നവീകരണത്തിനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇത് വഴി സ്ഥിരം പ്രശ്നക്കാരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നാണ് കണക്കു കൂട്ടുവാനും സ്റ്റേഷനുകൾ കൂടുതൽ സുരക്ഷിതമാക്കാനും ആകുമെന്നാണ് കണക്കു കൂട്ടുന്നത്.

നിലവിലുള്ളവ മാറ്റുന്നതോടൊപ്പം വ്യത്യസ്ത സ്റ്റേഷനുകളിലായി 300ൽ അധികം പുതിയ ക്യാമറകൾ കൂടിയാണ് സ്ഥാപിക്കുന്നത്. നിലവിൽ മുംബൈ ഡിവിഷനിൽ CSMT, LTT, ദാദർ & കല്യാൺ സ്റ്റേഷനുകൾ അടക്കം മൊത്തം സബർബൻ സ്റ്റേഷനുകളിലായി 3138, 2K ക്യാമറകളാണുള്ളത്. പുതിയ പദ്ധതി പ്രകാരം ഇവയെല്ലാം മാറ്റി 3446, 4K ക്യാമറകൾ ഇൻസ്റ്റാൾ ചെയ്യാൻ പോകുന്നത്. ടെണ്ടർ നടപടികൾ നടന്നു കൊണ്ടിരിക്കുകയാണെന്നും ഈ സാമ്പത്തിക വർഷത്തിന്റെ അവസാന പദത്തോടു കൂടി തന്നെ പൂർത്തീകരിക്കാനാണ് പദ്ധതി എന്നും മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥൻ അറിയിച്ചു.

8MP, 4K ക്യാമറകളാണ് ഈ പ്രോജെക്ടിൽ ഉപയോഗിക്കുക എന്നും ഇവക്ക് 70 അടി ദൂരത്തു നിന്ന് തന്നെ ഡിജിറ്റൽ സൂമിങ്ങ് ഉപയോഗിച്ച് കൃത്യമായി ഫേസ് ഡിറ്റക്ഷനും, ഫേസ് റെക്കഗ്നിഷനും ചെയ്യുവാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം വിവിധ വീഡിയോ അനലിറ്റിക്സ്, ടെക്നിക്കൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അനുവാദമില്ലാത്തിടത്തു അതിക്രമിച്ചു കടക്കുന്നത് തടയൽ, ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന വസ്തുക്കൾ കണ്ടെത്തൽ, കൂട്ടം കൂടൽ തടയൽ, കാമറ നശിപ്പിക്കാനുള്ള ശ്രമങ്ങൾ കണ്ടെത്തൽ എന്നിങ്ങനെ അനവധി അധിക സൗകര്യങ്ങളും ഒരുക്കും. അതോടൊപ്പം പ്ലാറ്റുഫോമുകളിൽ പാനിക് സ്വിച്ചുകളും ഇൻസ്റ്റാൾ ചെയ്യുന്നുണ്ട്.

Open chat