Welcome to Secutronix

ആപ്പിൾ എയർപോഡ് ഫ്രീ

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ആപ്പിൾ 12 സീരീസ് ഐഫോണുകൾക്കൊപ്പം സൗജന്യമായി എയർപോഡ് നൽകി ആപ്പിൾ. ആപ്പിളിന്റെ ഒഫീഷ്യൽ ഇന്ത്യൻ വെബ്‌സൈറ്റിൽ നിന്നും ഐഫോൺ 12, ഐഫോൺ 12 മിനി എന്നീ മോഡലുകൾ വാങ്ങുമ്പോഴാണ് ഒന്നാം തലമുറ എയർപോഡുകൾ സൗജന്യമായി ലഭിക്കുന്നത്. ഇതോടൊപ്പം തന്നെ ഇ.എം.ഐ, എക്സ്ചേഞ്ച് സൗകര്യങ്ങളും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

വയർലെസ്സ് ചാർജിങ്ങ് സൗകര്യമുള്ള രണ്ടാം തലമുറ എയർപോഡ് അല്ലെങ്കിൽ എയർപോഡ് പ്രോ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർക്ക്, യഥാക്രമം 4000 അല്ലെങ്കിൽ 10000 രൂപ നൽകി അപ്ഗ്രേഡ് ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള സ്റ്റോക്ക് അവസാനിക്കുന്നത് വരെയേ ഈ ഓഫർ ലഭിക്കുകയുള്ളൂ. വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായുള്ള സ്പെഷ്യൽ പ്രൈസുകളിൽ ഈ ഓഫർ ലഭിക്കില്ല എന്നും കമ്പനി അറിയിച്ചു.

Open chat