Welcome to Secutronix

വാക്സിൻ ഡ്രോണുകൾ

ഇന്ത്യൻ സർക്കാർ ഐസിഎംആറിൻ്റെ മേൽനോട്ടത്തിൽ ഡ്രോൺ റെസ്പോൺസ് ആൻഡ് ഔട്ട്‌റീച്ച് ഇനിഷ്യേറ്റീവ് (ഐ-ഡ്രോൺ) എന്ന പേരിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിദൂര ഭൂപ്രദേശങ്ങളിലേക്ക് ഡ്രോണുകൾ ഉപയോഗിച്ചുള്ള ജീവൻ രക്ഷാ വാക്‌സിനുകളുടെ വിതരണം ആരംഭിച്ചു.

ഇത് വരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ മണിപ്പൂർ, നാഗാലാൻഡ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ, നിക്കോബാർ ദ്വീപുകളിലും മാത്രമേ ഡ്രോൺ വഴിയുള്ള ഡെലിവറികൾക്ക് അനുമതി നൽകിയിട്ടുള്ളൂ.

പരീക്ഷണ പറക്കലിൽ മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലാ ആശുപത്രിയിൽ നിന്നും 15 കിലോമീറ്റർ ആകാശദൂരമുള്ള കരാംഗ് ദ്വീപിലെ ലോക്ടക് തടാകത്തിനടുത്തുള്ള പി.എച്ച്.സിയിലേക്കുള്ള വാക്‌സിൻ 15 മിനുട്ടിൽ താഴെ സമയം കൊണ്ട് എത്തിക്കാനായി. റോഡ് മാർഗം ആണെങ്കിൽ 26 കിലോമീറ്റർ ദൂരവും കുറഞ്ഞത് ഒരു മണിക്കൂർ യാത്രയും വേണ്ടിടത്താണ് ഈ നേട്ടം.

ഡ്രോൺ ഡെലിവെറിയുടെ എല്ലാ സാധ്യതകളും മനസ്സിലാക്കുന്നതിനായി ഐസിഎംആർ കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി സഹകരിച്ച് പ്രാഥമിക പരിശോധനകൾ നടത്തി വരികയായിരുന്നു. മണിപ്പൂർ, നാഗാലാൻഡ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലാണ് ഇത്തരം പരിശോധന നടന്നത്. എന്നാൽ തെലങ്കാനയും ഉത്തരാഖണ്ഡും ഉൾപ്പെടെ മറ്റ് പല സംസ്ഥാനങ്ങളിലും പരിശോധനകൾ നടക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇത്തരം പരിശോധനകളുടെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ, വ്യോമയാന മന്ത്രാലയവും മറ്റ് റെഗുലേറ്ററി ബോഡികളും ഡ്രോണുകൾ ഉപയോഗിച്ചുള്ള ഡെലിവെറിക്ക് അനുമതി നൽകുകയായിരുന്നു.

കോവിഡ് -19 നുള്ള പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം ഇപ്പോൾ തന്നെ എല്ലാ പ്രതീക്ഷകളെയും മറികടന്നെന്നും കോവിഡ് -19 ന് സാധ്യമായ ഏറ്റവും ഉയർന്ന പ്രതിരോധ കുത്തിവയ്പ്പ് നേടാൻ ഈ സംരംഭം കൂടുതൽ സഹായിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. മറ്റു ദേശീയ പദ്ധതികളിൽ കൂടി ഇത്തരം ഡ്രോൺ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുന്നത് വാക്സിനുകളും മറ്റു മെഡിക്കൽ സപ്ലൈകളും കൂടുതൽ വേഗത്തിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർ

Open chat