Welcome to Secutronix

ആക്സിസ് ഐ.പി ക്യാമറ ഹാക്കിങ്ങ്

ആക്സിസ് കമ്മ്യൂണിക്കേഷന്സിന്റെ ഐ.പി വീഡിയോ സർവെയ്‌ലൻസ് പ്രൊഡക്ടുകളിൽ റിമോട്ട് കോഡ് എക്സിക്യൂഷൻ, ഡാറ്റ മോഷണം എന്നിവക്ക് വഴി വെച്ചേക്കാവുന്ന വൾനറബിലിറ്റികൾ കണ്ടെത്തി. നൊസോമി നെറ്റ് വർക്സ് ലാബ് എന്ന കമ്പനി നടത്തിയ പരീക്ഷണങ്ങളിലാണ് മൂന്ന് ഗുരുതരമായ സുരക്ഷാ വീഴ്ചകൾ ഈ പ്രൊഡക്ടുകളിൽ കണ്ടെത്തിയിരിക്കുന്നത്. നൊസോമി റിസെർച്ചേഴ്‌സിന്റെ അഭിപ്രായത്തിൽ ആർബിട്രറി കോഡ് എക്സിക്യൂഷൻ പോലെയുള്ള ഗൗരവതരമായ ഹാക്കിങ്ങുകൾക്ക് ഇത്തരം സുരക്ഷാ വീഴ്ചകൾ കാരണമായേക്കും.

ഹീപ് ബേസ്‌ഡ് ബഫർ ഓവർഫ്ലോ, ഇoപ്രോപ്പർ റെസിപിയന്‍റ് വാലിഡേഷൻ, എസ്.എം.ടി.പി ഹെഡർ ഇഞ്ചക്ഷൻ തുടങ്ങിയ രീതികളിലൂടെ നെറ്റ്‌വർക്ക് വീഡിയോ റെക്കോർഡറുകളിൽ നുഴഞ്ഞു കയറാൻ സാധിക്കുന്ന രീതിയിലുള്ള സുരക്ഷാ വീഴ്ചകളാണ് കണ്ടെത്തിയിരിക്കുന്നത്. വീഴ്ചകൾ പരിഹരിക്കുന്നതിനുള്ള സെക്യൂരിറ്റി പാച്ചുകൾ ഉടൻ തന്നെ പുറത്തിറക്കുമെന്ന് ആക്സിസ് കമ്മ്യൂണിക്കേഷൻസ് പ്രതികരിച്ചു. ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്, കണക്റ്റഡ് പ്രൊഡക്ടുകൾ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ പ്രചാരത്തിൽ വന്നു കൊണ്ടിരിക്കുന്ന കാലത്ത് സൈബർ സുരക്ഷക്ക് എത്രത്തോളം പ്രാധാന്യം നൽകണം എന്നതിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഇത്തരം സംഭവ

Open chat