Welcome to Secutronix

Author: Admin

ട്രെയ്റ്റൺ ഇവി – മോഡൽ എച്ച് എസ്.യു.വി

അമേരിക്കൻ ഇലക്ട്രിക്ക് വാഹന നിർമാതാക്കളായ ട്രെയ്റ്റൺ ഇവി തങ്ങളുടെ പുതിയ 8 സീറ്റർ ഇലക്ട്രിക്ക് എസ്.യു.വി കാർ മോഡൽ എച്ച് ഹൈദരാബാദിൽ പ്രദർശിപ്പിച്ചു. സൗത്ത് ഏഷ്യൻ മാർക്കറ്റുകളിൽ വിപണനത്തിനായുള്ള ട്രെയ്റ്റൻറെ ഇലക്ട്രിക്ക് കാറുകൾ, എസ്.യു.വികൾ, പിക്കപ്പ് ട്രക്കുകൾ എന്നിവയുടെ നിർമാണത്തിനായി തെലങ്കാനയിൽ പുതിയ ഫാക്ടറി നിർമിക്കുമെന്ന് കമ്പനി അറിയിച്ചു. ട്രെയ്റ്റൺ ഇന്ത്യയിൽ ആദ്യമായി ലോഞ്ച് ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നത് മോഡലാണ് എച്ച്. ഒറ്റ ചാർജിങ്ങിൽ 1200 കിലോമീറ്റർ റേഞ്ച് നല്കാൻ കഴിവുള്ള വാഹനമാണ് മോഡൽ എച്ച് എന്ന് കമ്പനി …

ട്രെയ്റ്റൺ ഇവി – മോഡൽ എച്ച് എസ്.യു.വിRead More

വോൾവോ ഇവി ട്രക്ക്

വടക്കൻ യൂറോപ്പിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് & ലോജിസ്റ്റിക് കമ്പനി ആയ ഡി.എഫ്.ഡി.എസിന്റെ 100 ഇലക്ട്രിക്ക് ട്രക്കുകൾക്കുള്ള ഓർഡർ വോൾവോ ട്രക്ക്സിനു ലഭിച്ചു. വോൾവോ ഇലക്ട്രിക്ക് ട്രക്ക്സിന് ഇത് വരെ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ കൊമേർഷ്യൽ ഓർഡർ ആണിത് എന്ന് മാത്രമല്ല, ലോകത്ത് ഇന്ന് വരെ നടന്നിട്ടുള്ള ഹെവി ഇലക്ട്രിക്ക് ട്രക്ക് കച്ചവടങ്ങളിൽ ഒന്ന് കൂടിയാണിത്. 2022ന്റെ നാലാം പാദത്തിൽ തുടങ്ങി 2023ൽ അവസാനിക്കുന്ന രീതിയിലാണ് ഈ വാഹനങ്ങളുടെ ഡെലിവറി ക്രമീകരിച്ചിരിക്കുന്നത്. ഈ ട്രക്കുകൾ യൂറോപ്പിലെ വിവിധ …

വോൾവോ ഇവി ട്രക്ക്Read More

ഹൈ-ടെക് ക്യാമറകൾ; മുംബൈ റയിൽവേ

നിലവിലുള്ള 2K സി.സി.ടി.വി. ക്യാമറകൾക്ക് പകരം പുതിയ 4K ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി സെൻട്രൽ റെയിൽവേയ്‌സിന്റെ മുംബൈ ഡിവിഷൻ. നിലവിലുള്ള 240 ബ്ലൈൻഡ് സ്പോട്ടുകൾ കവർ ചെയ്യുന്നതിനോടൊപ്പം ഫേസ് റെക്കഗ്നിഷൻ പോലുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ കൂടി ഉൾപ്പെടുത്തിയാണ് നവീകരണത്തിനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇത് വഴി സ്ഥിരം പ്രശ്നക്കാരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നാണ് കണക്കു കൂട്ടുവാനും സ്റ്റേഷനുകൾ കൂടുതൽ സുരക്ഷിതമാക്കാനും ആകുമെന്നാണ് കണക്കു കൂട്ടുന്നത്. നിലവിലുള്ളവ മാറ്റുന്നതോടൊപ്പം വ്യത്യസ്ത സ്റ്റേഷനുകളിലായി 300ൽ അധികം പുതിയ ക്യാമറകൾ കൂടിയാണ് …

ഹൈ-ടെക് ക്യാമറകൾ; മുംബൈ റയിൽവേRead More

ആപ്പിൾ എയർപോഡ് ഫ്രീ

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ആപ്പിൾ 12 സീരീസ് ഐഫോണുകൾക്കൊപ്പം സൗജന്യമായി എയർപോഡ് നൽകി ആപ്പിൾ. ആപ്പിളിന്റെ ഒഫീഷ്യൽ ഇന്ത്യൻ വെബ്‌സൈറ്റിൽ നിന്നും ഐഫോൺ 12, ഐഫോൺ 12 മിനി എന്നീ മോഡലുകൾ വാങ്ങുമ്പോഴാണ് ഒന്നാം തലമുറ എയർപോഡുകൾ സൗജന്യമായി ലഭിക്കുന്നത്. ഇതോടൊപ്പം തന്നെ ഇ.എം.ഐ, എക്സ്ചേഞ്ച് സൗകര്യങ്ങളും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. വയർലെസ്സ് ചാർജിങ്ങ് സൗകര്യമുള്ള രണ്ടാം തലമുറ എയർപോഡ് അല്ലെങ്കിൽ എയർപോഡ് പ്രോ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർക്ക്, യഥാക്രമം 4000 അല്ലെങ്കിൽ 10000 രൂപ നൽകി അപ്ഗ്രേഡ് …

ആപ്പിൾ എയർപോഡ് ഫ്രീRead More

ടാറ്റാ പവർ – ബ്ലൂവേവ് എഐ

ലോകത്തിലെ തന്നെ ആദ്യ റിന്യൂവബിൾ എനർജി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി ബ്ലൂവേവ് – എഐയുമായി 3 വർഷത്തേക്ക് കരാർ ഒപ്പു വെച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് പവർ യൂട്ടിലിറ്റി കമ്പനിയായ ടാറ്റാ പവർ. ബ്ലൂവേവ് – എഐയുടെ ക്ലൗഡ് പ്ലാറ്റ് ഫോം ട്രയൽ അടിസ്ഥാനത്തിൽ ചില പദ്ധതികളിൽ വിജയകരമായി പരീക്ഷിച്ചതിന് ശേഷമാണ് ടാറ്റാ പവർ തങ്ങളുടെ പവർ ഷെഡ്യൂളിങ്ങ് ഓപ്പറേഷൻസിനു വേണ്ടി ബ്ലൂവേവുമായി കരാറിലെത്തിയിരിക്കുന്നത്.

ആക്സിസ് ഐ.പി ക്യാമറ ഹാക്കിങ്ങ്

ആക്സിസ് കമ്മ്യൂണിക്കേഷന്സിന്റെ ഐ.പി വീഡിയോ സർവെയ്‌ലൻസ് പ്രൊഡക്ടുകളിൽ റിമോട്ട് കോഡ് എക്സിക്യൂഷൻ, ഡാറ്റ മോഷണം എന്നിവക്ക് വഴി വെച്ചേക്കാവുന്ന വൾനറബിലിറ്റികൾ കണ്ടെത്തി. നൊസോമി നെറ്റ് വർക്സ് ലാബ് എന്ന കമ്പനി നടത്തിയ പരീക്ഷണങ്ങളിലാണ് മൂന്ന് ഗുരുതരമായ സുരക്ഷാ വീഴ്ചകൾ ഈ പ്രൊഡക്ടുകളിൽ കണ്ടെത്തിയിരിക്കുന്നത്. നൊസോമി റിസെർച്ചേഴ്‌സിന്റെ അഭിപ്രായത്തിൽ ആർബിട്രറി കോഡ് എക്സിക്യൂഷൻ പോലെയുള്ള ഗൗരവതരമായ ഹാക്കിങ്ങുകൾക്ക് ഇത്തരം സുരക്ഷാ വീഴ്ചകൾ കാരണമായേക്കും. ഹീപ് ബേസ്‌ഡ് ബഫർ ഓവർഫ്ലോ, ഇoപ്രോപ്പർ റെസിപിയന്‍റ് വാലിഡേഷൻ, എസ്.എം.ടി.പി ഹെഡർ ഇഞ്ചക്ഷൻ തുടങ്ങിയ …

ആക്സിസ് ഐ.പി ക്യാമറ ഹാക്കിങ്ങ്Read More

വാക്സിൻ ഡ്രോണുകൾ

ഇന്ത്യൻ സർക്കാർ ഐസിഎംആറിൻ്റെ മേൽനോട്ടത്തിൽ ഡ്രോൺ റെസ്പോൺസ് ആൻഡ് ഔട്ട്‌റീച്ച് ഇനിഷ്യേറ്റീവ് (ഐ-ഡ്രോൺ) എന്ന പേരിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിദൂര ഭൂപ്രദേശങ്ങളിലേക്ക് ഡ്രോണുകൾ ഉപയോഗിച്ചുള്ള ജീവൻ രക്ഷാ വാക്‌സിനുകളുടെ വിതരണം ആരംഭിച്ചു. ഇത് വരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ മണിപ്പൂർ, നാഗാലാൻഡ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ, നിക്കോബാർ ദ്വീപുകളിലും മാത്രമേ ഡ്രോൺ വഴിയുള്ള ഡെലിവറികൾക്ക് അനുമതി നൽകിയിട്ടുള്ളൂ. പരീക്ഷണ പറക്കലിൽ മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലാ ആശുപത്രിയിൽ നിന്നും 15 കിലോമീറ്റർ ആകാശദൂരമുള്ള കരാംഗ് ദ്വീപിലെ ലോക്ടക് …

വാക്സിൻ ഡ്രോണുകൾRead More

കർണാടകയിൽ ടെക്നോളജി സ്കൂൾ പദ്ധതി

ഹൈസ്കൂൾ തലത്തിൽ ‘ടെക്നോളജി സ്കൂളുകൾ’ തുടങ്ങുവാൻ പദ്ധതിയുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ. ടെക്നോളജി മേഖലയിൽ രാജ്യത്തു തന്നെ മേൽക്കയ്യുള്ള സംസ്ഥാനം അതിനെ കൂടുതൽ മുന്നോട്ടു കൊണ്ട്പോകാനാവശ്യമായ മാനവ മാനവ വിഭവ ശേഷി വർധിപ്പിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരം സ്കൂളുകൾ സ്ഥാപിക്കുന്നത്. ‘ബിയോണ്ട് ബെംഗളൂരു’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ടെക്നോളജി മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ വരുത്തുവാനും അത് വഴി ബെംഗളൂരുവിൽ ഒതുങ്ങി നിൽക്കുന്ന ടെക് കമ്പനികളെ സംസ്ഥാനത്തെ മറ്റു …

കർണാടകയിൽ ടെക്നോളജി സ്കൂൾ പദ്ധതിRead More

Open chat