Welcome to Secutronix

Cart

Your Cart is Empty

Back To Shop

സർവെയ്‌ലൻസ് സേവനങ്ങൾക്കായി ഡെലിവറി ഡ്രോണുകൾ

തങ്ങളുടെ ഇ-കോമേഴ്‌സ് പ്ലാറ്റ്-ഫോമിൽ നിന്നുള്ള ഡെലിവറി സർവീസുകൾക്ക് പുറമെ സർവെയ്‌ലൻസ് സേവനങ്ങൾക്കും ഡ്രോണുകൾ ഉപയോഗിക്കുന്നതിനുള്ള ആമസോണിൻറെ അപേക്ഷക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റൻറ് ആൻഡ് ട്രേഡ് മാർക്ക് ഓഫീസ് അനുമതി നൽകി. ഉപഭോക്താക്കൾക്കുള്ള ഒരു ഓൺ ഡിമാൻഡ് സേവനമായിട്ടായിരിക്കും ആമസോൺ ഈ പുതിയ സർവെയ്‌ലൻസ് സംവിധാനം ലഭ്യമാക്കുന്നത്.

ഈ സേവനം സ്വീകരിക്കുന്ന ഉപഭോക്താക്കൾളുടെ ഭൂഅതിരുകൾക്കുള്ളിലെ വീഡിയോ ആമസോൺ തങ്ങളുടെ ഡ്രോണുകളിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകൾ വഴി റെക്കോർഡ് ചെയ്യുകയും ഉപഭോക്താവിന് ലഭ്യമാക്കുകയും ചെയ്യുന്നു. ഇത്തരം വീഡിയോ റെക്കോർഡിങ്ങുകൾ വിശകലനം ചെയ്ത് തീപ്പിടിത്തം, തകർന്ന വാതിലുകൾ, ജനലുകൾ പോലെയുള്ള ഭീഷണികൾ കണ്ടെത്തുവാനും ആവശ്യമായ മുൻകരുതലുകൾ എടുക്കുവാനും ഉപഭോക്താവിന് സാധിക്കുകായും ചെയ്യും.

പേറ്റൻറിൽ നൽകിയിരിക്കുന്ന വിവരങ്ങൾക്കനുസരിച്ച്, ഡ്രോണിന്റെ നിരീക്ഷണ പ്രവർത്തനം ജിയോ ഫെൻസിംഗിലൂടെ പരിമിതപ്പെടുത്താൻ സാധിക്കും. ജിയോ ഫെൻസിങ്ങ് എന്നത് ഒരു പ്രത്യേക ഏരിയക്ക് ചുറ്റും ഒരു സാങ്കല്പിക അതിർത്തി വരയ്ക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ്. ജിയോ ഫെൻസിന് പുറത്ത് ഇത്തരം ഡ്രോണുകൾ പിടിച്ചെടുക്കുന്ന ഏതെങ്കിലും ചിത്രമോ ഡാറ്റയോ അവ്യക്തമാക്കുകയോ നീക്കംചെയ്യുകയോ ചെയ്യും.

Cart

Your Cart is Empty

Back To Shop